സ്കൂ​ളി​നു മു​ന്നി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തി വൈ​ദ്യു​ത പോ​സ്റ്റ്
Friday, July 25, 2025 5:17 AM IST
പോ​ത്താ​നി​ക്കാ​ട്: സ്കൂ​ളി​നു മു​ന്നി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യി ഏ​ത് നി​മി​ഷ​വും വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ൽ വൈ​ദ്യു​ത പോ​സ്റ്റ്.

പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു മു​ന്നി​ലാ​ണ് നി​ലം​പ​തി​ക്കാ​വു​ന്ന നി​ല​യി​ൽ വൈ​ദ്യു​ത പോ​സ്റ്റു​ള്ള​ത്. സ്കൂ​ളി​ന്‍റെ മ​തി​ലി​നോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന പോ​സ്റ്റ്, വൈ​ദ്യു​തി ലൈ​നു​ക​ളു​ടെ​യും, കേ​ബി​ളു​ക​ളു​ടെ​യും ഭാ​രം മൂ​ലം വ​ള​ഞ്ഞ നി​ല​യി​ലാ​ണ്.

കൂ​ടാ​തെ പോ​സ്റ്റി​ന് താ​ഴെ​യാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്യൂ​സ് കു​ട്ടി​ക​ള്‍​ക്കു​കൂ​ടി കൈ​യെ​ത്തു​ന്ന ഉ​യ​ര​ത്തി​ലാ​ണു​ള്ള​ത്. ഇ​തും വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കോ​ൺ​ക്രീ​റ്റ് പോ​സ്റ്റ് മാ​റ്റി പ​ക​രം ഇ​രു​മ്പ് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.