നാ​ടി​നാ​വേ​ശ​മാ​യ ശ്രീ​ക്കു​ട്ടി​ക്ക് ആ​ദ​രം
Thursday, July 24, 2025 5:03 AM IST
കോ​ല​ഞ്ചേ​രി: വ​ള​യം പി​ടി​ക്കു​ന്ന വ​ള​യി​ട്ട കൈ​ക​ൾ നാ​ടി​നാ​വേ​ശ​മാ​കു​ന്നു. കോ​ല​ഞ്ചേ​രി ആ​ലു​വ റൂ​ട്ടി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സെ​ന്‍റ് തോ​മ​സ് ബ​സി​ലെ വ​നി​താ ഡ്രൈ​വ​ർ 23 കാ​രി​യാ​യ പു​ളി​ക്കാ​യ​ത്ത് വീ​ട്ടി​ൽ ല​ക്ഷ്മി അ​ന​ന്ത​കൃ​ഷ്ണ​ൻ (ശ്രീ​ക്കു​ട്ടി) ഇ​ന്ന് നാ​ട്ടി​ലെ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ താ​ര​മാ​ണ്.

ക​ട​യി​രു​പ്പ് ജം​ഗ്ഷ​നി​ൽ വ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഐ​ക്ക​ര​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ​ത്തി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് സ്വീ​ക​ര​ണ​വും അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു.

ഐ​ക്ക​ര​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റെ എ​ൽ​ദോ​സ് മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ വ​ഹി​ച്ച ച​ട​ങ്ങി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജി​ത്ത് പോ​ൾ ശ്രീ​ക്കു​ട്ടി​ക്ക് മൊ​മെ​ന്‍റ​ഓ ന​ൽ​കി ആ​ദ​രി​ച്ചു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി.