ന​ഗ​ര​ത്തി​ലെ എം​ഡി​എം​എ വി​ല്പ​ന​ക്കാ​ര​നെ പൂ​ട്ടി പോ​ലീ​സ്
Thursday, July 24, 2025 4:15 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ എം​ഡി​എം​എ വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ആ​ര്‍.​എം. റ​യീ​സ്(38) ആ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്നും 54.10 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന എം​ഡി​എം​എ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ച് ന​ല്‍​കു​ന്ന​താ​യി​രു​ന്നു രീ​തി. ന​ര്‍​കോ​ട്ടി​ക് സെ​ല്‍ എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി കൊ​ച്ചി സി​റ്റി പോ​ലി​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ള്‍.