ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Thursday, July 24, 2025 4:49 AM IST
കി​ഴ​ക്ക​മ്പ​ലം: ഇ​രു​ച​ക്ര വാ​ഹ​ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. ഐ​രാ​പു​രം വ​ള​യം​ചി​റ​ങ്ങ​ര മൂ​ഷ​പ്പി​ള്ളി​ൽ വീ​ട്ടി​ൽ ഷൈ​ൻ രാ​ജി​നെ (53) യാ​ണ് കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​ള​യ​ൻ​ചി​റ​ങ്ങ​ര വി​മ​ല ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​ള​യ​ൻ​ചി​റ​ങ്ങ​ര സ്വ​ദേ​ശി​യു​ടെ സ്‌​കൂ​ട്ട​റാ​ണ് മോ​ഷ​ണം പോ​യത്.

ഷൈ​ൻ രാ​ജി​നെ​തി​രെ കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വേ​റെ​യും കേ​സു​ണ്ട്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ തോ​മ​സ്, എ​സ്ഐ ടി.​കെ. പ്രി​ൻ​സ്, എ​സ്‌‌‌‌​സി​പി​ഒ മു​ര​ളീ​ധ​ര​ൻ, സി​പി​ഒ​മാ​രാ​യ എം.​എം. അ​നീ​ഷ്, കെ.​എ​ച്ച്. നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.