കൂ​ട്ടു​കാ​ട് ചെ​റു​പു​ഷ്പം പു​ളി​ക്ക​ത്ത​റ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Thursday, July 24, 2025 4:49 AM IST
പ​റ​വൂ​ർ: കൂ​ട്ടു​കാ​ട് പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ ചെ​റു​പു​ഷ്പം പു​ളി​ക്ക​ത്ത​റ റോ​ഡ് ഉ​പ​രോ​ധി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ട് മൂ​ലം സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​കു​ന്ന റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ​ര​വാ​സി​ക​ൾ ചേ​ർ​ന്ന് ചെ​മ്പി​ൽ യാ​ത്ര ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച​ത്.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ട​ക്കം സ്കൂ​ളി​ലേ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്കും എ​ളു​പ്പം പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡ് ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ന വി​ശ്വ​ന്‍റെ വാ​ർ​ഡിലാണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം വ​ട​ക്കേ​ക്ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് വ​ലി​യ​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ചേ​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​രോ​ൺ ബേ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.