പോത്താനിക്കാട്: ടൗണിൽ പത്മ ആർട്സ് ക്ലബിന്റെ കീഴിൽ വർഷങ്ങളായുണ്ടായിരുന്ന 50 സെന്റ് സ്ഥലവും വഴിയും ക്ലബ് ഭാരവാഹികളും അംഗങ്ങളും ചേർന്ന് പോത്താനിക്കാട് പഞ്ചായത്തിന്റെ ആസ്തിയിലേക്ക് കൈമാറി.
രണ്ടര കോടിയോളം മൂല്യം വരുന്ന സ്ഥലം പോത്താനിക്കാട് പഞ്ചായത്തിലെ യുവജനങ്ങൾക്ക് കളിസ്ഥലമായി മാറ്റിവയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ് പറഞ്ഞു. കളിസ്ഥല നിർമാണത്തിന് മാത്യു കുഴൽനാടൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സജി കെ. വർഗീസ് അറിയിച്ചു. പഞ്ചായത്തിനായി സ്ഥലം വിട്ടുനൽകിയ ക്ലബ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
വൈസ് പ്രസിഡന്റ് ആശാ ജിമ്മി, സാലി ഐപ്പ്, പി.ടി. തോമസ്, എം.ഐ. കുര്യാക്കോസ്, ജിനു മാത്യു, ഫിജിന അലി, മേരി തോമസ്, ആനി ഫ്രാൻസിസ്, ജോസ് വർഗീസ്, ബിസിനി ജിജോ, സുമ ദാസ്, വിൽസണ് ഇല്ലിക്കൽ, സാബു മാധവൻ, കെ.യു. ജയകുമാർ, എ.ബി. മൈതീൻ, ഷാജി സി. ജോണ് തുടങ്ങിയവർ പങ്കെടുത്തു.