പു​ക്കാ​ട്ടു​പ​ടി​യി​ൽ പ​ത്തു​കി​ലോ ക​ഞ്ചാ​വുമായി ര​ണ്ട് ബം​ഗാ​ളിക​ൾ പി​ടി​യി​ൽ
Thursday, July 24, 2025 4:15 AM IST
ആ​ലു​വ: ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലു​മാ​യി ക​ഞ്ചാ​വു വി​ല്പ​ന​ക്കെ​ത്തി​യ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ലു​വ എ​ക്സൈ​സ് സം​ഘം പു​ക്കാ​ട്ടു​പ​ടി​യി​ൽ​നി​ന്നു പി​ടി​കൂ​ടി. ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഷം​സു​ദീ​ൻ മൊ​ല്ല (42), അ​ന​റു​ൾ ഇ​സ്‌‌​ലാം (52) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ചി​ല്ല​റ വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച ക​ഞ്ചാ​വും, മാ​ള​യ്ക്ക​പ്പ​ടി​യി​ലെ വാ​ട​ക വീ​ട്ടി​ൽ​നി​ന്ന് 10 കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം കി​ലോ​യ്ക്ക് 2,000 രൂ​പ നി​ര​ക്കി​ൽ 17 കി​ലോ ക​ഞ്ചാ​വ് ബം​ഗാ​ളി​ൽ​നി​ന്ന് എ​ത്തി​ച്ചെ​ന്നും, കി​ലോ​യ്ക്ക് 25,000 രൂ​പ നി​ര​ക്കി​ൽ ഏഴു കി​ലോ വി​റ്റെ​ന്നും ഇവർ സ​മ്മ​തി​ച്ചു.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള ആ​വ​ശ്യ​ക്കാ​ർ​ക്ക് പ​റ​യു​ന്ന സ്ഥ​ല​ത്ത് ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലു​മാ​യി എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്. ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം വാ​ങ്ങി​യി​രു​ന്ന ഇ​വ​ർ വി മാന മാ​ർ​ഗം നാ​ട്ടി​ലേ​ക്ക് പോ​വു​ക​യും, മാ​സ​ത്തി​ൽ നാ​ലു ത​വ​ണ​യെ​ങ്കി​ലും 20 കി​ലോ വീ​തം ക​ഞ്ചാ​വ് ട്രെ​യി​ൻ മാ​ർ​ഗംഎ​ത്തി​ച്ചി​രു​ന്ന​താ​യും ആ​ലു​വ സ​ർ​ക്കി​ൾ ഓ​ഫീ​സ് ഷാ​ഡോ ടീം ​അ​റി​യി​ച്ചു.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ലു​വ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തിയ​ത്.