എ​ട​വ​ന​ക്കാ​ട് കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്തും കു​ടി​നീ​രി​നാ​യി നെ​ട്ടോ​ട്ടം
Thursday, July 24, 2025 5:03 AM IST
ചെ​റാ​യി: എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, 13 എ​ന്നീ തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞ10 ദി​വ​സ​മാ​യി തു​ട​രു​ന്ന കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ല്ല. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്തും തീ​ര​വാ​സി​ക​ൾ കു​ടി​നീ​രി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. ഇ​തി​നി​ടെ ഇ​ന്ന​ലെ മു​ത​ൽ ഇ​വി​ടെ ക​ട​ൽ​വെ​ള്ളം ക​യ​റാ​ൻ തു​ട​ങ്ങി​യ​ത് തീ​ര​വാ​സി​ക​ൾ​ക്ക് ഇ​ര​ട്ട പ്ര​ഹ​ര​മാ​യി​രി​ക്കു​ക​യാ​ണ്.

തു​ട​ർ​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ഇ​ന്ന​ലെ എ​റ​ണാ​കു​ളം വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ​നേ​രി​ൽ​ക​ണ്ടി​രു​ന്നു. ചെ​റാ​യി കൊ​മ​ര​ന്തി പാ​ല​ത്തി​ന​ടി​യി​ൽ ന​ട​ന്നു​വ​രു​ന്ന പൈ​പ്പ് ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ കു​ടി​വെ​ള്ളം പൂ​ർ​ണ​മാ​യും എ​ത്തു​വെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി തു​ട​രു​ന്ന പ​ണി​ക​ൾ എ​ന്ന് തീ​രും എ​ന്ന​ത് അ​നി​ശ്ചി​ത​ത്തി​ലാ​ണ്.

അ​തേ​സ​മ​യം ഞാ​റ​ക്ക​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ക​ള​ക്ട​റു​ടെ അ​നു​മ​തി​യോ​ട ടാ​ങ്ക​റി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി ജ​ന​കീ​യ സ​മ​ര​സ​മി​തി ക​ൺ​വീ​ന​ർ എ​സ്.​വൈ. സം​ജാ​ദ് അ​റി​യി​ച്ചു.