ഒ​രു കോ​ടി​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ്: ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ
Tuesday, July 22, 2025 4:00 AM IST
ആ​ലു​വ: നി​ക്ഷേ​പ​ത്തി​ന് ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യ കേ​സി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി ഹൂ​ഗ്ലി​യി​ൽ പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ ഹൂ​ഗ്ലി അ​ലി​പ്പൂ​ർ സ്വ​ദേ​ശി സൗ​മ​ല്യ​ഘോ​ഷ് (27 ) നെ​യാ​ണ് ആ​ലു​വ സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഗ്രൂ​പ്പി​ൽ പ്ര​ഫ​സ​ർ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​യെ സം​ഘ​ത്ത​ല​വ​ൻ പ​രി​ച​യ​പ്പെ​ട്ട​ത്. ഷേ​ർ ഖാ​ൻ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഗ്രൂ​പ്പ് എ​ന്ന ക​മ്പ​നി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ മി​നി​മം പ​ത്ത് ശ​ത​മാ​നം ലാ​ഭം എ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ത​ട്ടി​പ്പു​സം​ഘം ‘സെ​ബി' യു​ടെ വ്യാ​ജ സീ​ലു​വ​ച്ച ട്രേ​ഡിം​ഗ്‌ അ​ക്കൗ​ണ്ട് ര​ജി​സ്ട്രേ​ഷ​ൻ ഫോം ​അ​യ​ച്ചു​കൊ​ടു​ത്താ​ണ് വി​ശ്വാ​സം നേ​ടി​യ​ത്.

പ​ണം മു​ട​ക്കി​യാ​ലു​ണ്ടാ​കു​ന്ന വ​മ്പ​ൻ ലാ​ഭ​ത്തി​ൽ വി​ശ്വ​സി​ച്ച് ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 28 ത​വ​ണ​ക​ളി​ലാ​യി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. ലാ​ഭ​മോ, മു​ട​ക്കി​യ തു​ക​യോ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ചു. അ​ന്വേ​ഷ​ണ സം​ഘം ഹൂ​ഗ്ലി​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം താ​മ​സി​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്.

സി​ഐ വി​ബി​ൻ​ദാ​സ്, എ​സ്ഐ സി.​കെ. രാ​ജേ​ഷ്, എ​എ​സ്ഐ പി.​ജി. ബൈ​ജു, സി​പി​ഒ അ​രു​ൺ രാ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.