മാലിന്യ നിർമാർജനത്തിൽ മ​ര​ട് നഗരസഭയ്ക്ക് രണ്ടാം സ്ഥാനം
Monday, July 21, 2025 5:05 AM IST
മ​ര​ട്: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ൺ സ​ർ​വേ​യി​ൽ ജി​ല്ലാത​ല​ത്തി​ൽ മ​ര​ട് ന​ഗ​ര​സ​ഭ ര​ണ്ടാം സ്ഥാ​നം കൈ​വ​രി​ച്ചു. അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ 4589 ന​ഗ​ര​സ​ഭ​ക​ളി​ൽ മ​ര​ട് 488-ാം സ്ഥാ​ന​ത്തെ​ത്തി.

മ​ര​ടിലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്ന ന​ഗ​ര​സ​ഭ​യി​ലെ ആരോഗ്യ പ്രവർത്തകർ, ​ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, ഹ​രി​ത ക​ർ​മ​സേ​ന എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങളെ അ​നു​മോ​ദി​ച്ച് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ടു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​ ര​ശ്മി സ​നി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മിറ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ റി​നി തോ​മ​സ്, ബി​നോ​യ് ജോ​സ​ഫ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ച​ന്ദ്ര​ക​ലാ​ധ​ര​ൻ, പി.​ഡി.​രാ​ജേ​ഷ്, മോ​ളി ഡെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.