പ​റ​വൂ​ർ-​മൂ​ത്ത​കു​ന്നം റോ​ഡി​ന്‍റെ ദുരവ​സ്ഥ: ദേശീയപാതാ അധികൃതരുമായി ച​ർ​ച്ച ന​ട​ത്തി
Monday, July 21, 2025 4:48 AM IST
പ​റ​വൂ​ർ: ദേ​ശീ​യ​പാ​ത പ​റ​വൂ​ർ - മൂ​ത്ത​കു​ന്നം റോ​ഡി​ലെ ദുരവ​സ്ഥ ജ​ന​ങ്ങ​ൾ​ക്ക് ദു​രി​തം വി​ത​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി​നി ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​താ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി. ​പ്ര​ദീ​പു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണം ന​ട​ത്തു​ന്ന ക​മ്പനി​യാ​ണ് നി​ല​വി​ലെ ദേ​ശീ​യ​പാ​ത​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇവർക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ഇ​നി​യും അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ക്കാ​ൻ ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.​

ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ചി​റ്റാ​റ്റു​ക​ര മു​ത​ൽ ആ​ലും​മാ​വ് വ​രെ​യു​ള്ള റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി പൂ​ർ​ണമാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടി​ന് ഉ​ട​ൻ പ​രി​ഹാ​രം വേ​ണ​മെ​ന്ന് അവർ പ്രോജക്ട് ഡ​യ​റ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​ ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അദ്ദേഹം ഉ​റ​പ്പ് ന​ൽ​കി.

പ​ട്ട​ണം ക​വ​ല​യി​ൽ നി​ന്നും ചി​റ്റാ​റ്റു​ക​രയി​ലേ​ക്ക് പോ​കു​ന്ന സ​ർ​വീ​സ് റോ​ഡി​ന്‍റെ വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ ന​ൽ​കി​യ നി​ർ​ദേശം പ്ര​ദേ​ശ​ത്തെ സാ​ധ്യ​ത കൂ​ടി പ​രി​ശോ​ധി​ച്ച് പ​രി​ഗ​ണി​ക്കു​മെ​ന്ന ഉ​റ​പ്പും പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ന​ൽ​കി​യ​താ​യി ശാ​ന്തി​നി ഗോ​പ​കു​മാ​ർ അറിയിച്ചു.