പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ല്‍ കാ​ട്ടാ​ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു
Monday, July 21, 2025 4:35 AM IST
കോ​ത​മം​ഗ​ലം: പു​ന്നേ​ക്കാ​ട്-​ത​ട്ടേ​ക്കാ​ട് റോ​ഡി​ല്‍ പ​രീ​ക്ക​ണ്ണി സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ചി​ല്ല് കാ​ട്ടാ​ന തു​ന്പി​ക്കൈ​ക്ക് അ​ടി​ച്ചു ത​ക​ർ​ത്തു. മാ​വി​ന്‍​ചു​വ​ട് ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​റി​ല്‍ നാ​ലു സ്ത്രീ​ക​ളും ഒ​രു കൈ​ക്കു​ഞ്ഞു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൊ​ന്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കാ​റി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഉ​ട​ൻ സ്ത്രീ​ക​ള്‍ കാ​റു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.