1.45 ല​ക്ഷം രൂ​പ​യു​ടെ ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി സൂ​ച​ന
Monday, July 21, 2025 4:35 AM IST
സി​നി​മാ പ്ര​വ​ർ​ത്ത​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം

ആ​ലു​വ: ഫി​ലിം എ​ഡി​റ്റിം​ഗ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വാ​വി​നെ വീ​ട്ടി​ൽ ക​ഴു​ത്ത​റു​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കാ​ര​ണ​മെ​ന്ന് സൂ​ച​ന. എ​ട​യ​പ്പു​റം ചാ​ത്ത​ൻ​പു​റം റോ​ഡി​ൽ കൊ​ട​വ​ത്ത് വീ​ട്ടി​ൽ ഷെ​ബീ​റി​ന്‍റെ മ​ക​ൻ യാ​ഫി​സി(24)​നെ​യാ​ണ് 14ന് ​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​ണ്‍​ലൈ​ന്‍ ഷെ​യ​ര്‍ ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ല്‍ ന​ട​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ 1.45 ല​ക്ഷം രൂ​പ​യാ​ണ് യാ​ഫി​സി​ന് ന​ഷ്ട​മാ​യ​ത്. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ല്‍ ത​നി​ക്കും പി​താ​വി​നും പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്നും ഇ​തേ​ക്കു​റി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ന്ന് വി​വ​രി​ക്കു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

യാ​ഫി​സ് ഫി​ലിം എ​ഡി​റ്റിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ണം ന​ഷ്ട​മാ​യ​തി​ലു​ള്ള ക​ടു​ത്ത മ​നോ​വി​ഷ​മ​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് റൂ​റ​ല്‍ സൈ​ബ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ഉം​റ​യ്ക്കാ​യി പോ​യി​രു​ന്ന മാ​താ​വ് താ​ഹി​റ വീ​ട്ടി​ൽ തി​രി​ച്ച് എ​ത്തി.