സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡ് : രണ്ടാം ഘട്ട വികസനത്തിന് 32 കോടി
Monday, July 21, 2025 4:48 AM IST
ആ​ലു​വ: സീ​പോ​ർ​ട്ട് - എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ര​ണ്ടാം ഘ​ട്ട വി​ക​സ​ന​ത്തി​ന് എ​ൻ​എ​ഡി ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള തു​ക അ​ട​ക്കം 32. 26 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​ട​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് അ​റി​യി​ച്ചു.

കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ക​ണ​ക്കാ​ക്കി​യ 23.11 കോ​ടി രൂ​പ​യും എ​ൻ​എ​ഡി തൊ​ര​പ്പ് റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​ന് 8.16 കോ​ടി രൂ​പ​യും ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​ത്തി​ന് 99. 43 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ​യാ​ണ് ധ​ന​കാ​ര്യ വ​കു​പ്പ് തുക അ​നു​വ​ദി​ച്ച​ത്.

സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡ് വി​ക​സ​ന​ത്തി​നാ​യി എ​ൻ​എ​ഡി​യി​ൽ നി​ന്ന് 2 .4967 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് വി​ട്ടു​കി​ട്ടു​ക. റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന ധാ​ര​ണാ​പ​ത്രം ജ​നു​വ​രി​യി​ൽ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡ് നി​ർ​മാ​ണ​ച്ചു​മ​ത​ല​യു​ള്ള റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ൻ തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ഉ​ട​നെ ക​ട​ക്കും. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ആ​രം​ഭി​ക്കാ​ൻ ക​ഴി​യും.

കാ​ൽ നൂ​റ്റാ​ണ്ടാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ക​ട​മ്പ​യാ​യി​രു​ന്നു എ​ൻ​എ​ഡി ഭൂ​മി​പ്ര​ശ്നം. ഭൂ​മി ല​ഭ്യ​മാ​ക്കി​യ​തി​ന് പ​ക​ര​മാ​യി എ​ൻ​എ​ഡി​യു​മാ​യു​ള്ള ധാ​ര​ണ​പ്ര​കാ​രം എ​ച്ച്എം​ടി - എ​ൻ​എ​ഡി റോ​ഡ് 5.5 മീ​റ്റ​ർ വീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കും.