‘വ​ടാ​ട്ടു​പാ​റ​യി​ലെ പു​ലി​യെ അ​ടി​യ​ന്ത​ര​മാ​യി പി​ടി​കൂ​ട​ണം’
Monday, July 21, 2025 5:12 AM IST
കോ​ത​മം​ഗ​ലം: വ​ടാ​ട്ടു​പാ​റ​യി​ലെ പു​ലി​യെ അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​വ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് ക​ത്ത് ന​ൽ​കി. വ​ടാ​ട്ടു​പാ​റ​യി​ൽ ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി വ​ള​ർ​ത്തു നാ​യ്ക്ക​ളെ പു​ലി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും ഭ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്.

പ​ല​വ​ൻ​പ​ടി, ച​ക്കി​മേ​ട്, പാ​ർ​ട്ടി ഓ​ഫീ​സും​പ​ടി, അ​രീ​ക്കാ സി​റ്റി, റോ​ക്ക് ജം​ഗ്ഷ​ൻ, മ​ര​പ്പാ​ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മാ​സ​ങ്ങ​ളാ​യി പു​ലി സാ​ന്നി​ദ്ധ്യം ക​ണ്ടു​വ​രു​ന്ന​ത്.