പു​ന​പരീക്ഷയിൽ ഫുൾമാർക്കുമായി സാ​ന്ദ്ര ജോബി
Monday, July 21, 2025 4:48 AM IST
കാ​ല​ടി: പു​ന​പരീക്ഷയി​ൽ 1200 ൽ 1200 ​ഉം നേ​ടി സാ​ന്ദ്ര ജോ​ബി കോ​നു​കു​ടി. കാ​ല​ടി ബ്ര​ഹ്മാ​ന​ന്ദോ​ദ​യ ഹ​യ​ർ സെ​ക്കൻഡറി സ്കൂ​ൾ വി​ദ്യാ​ർ​ഥിയാ​യി​രു​ന്ന സാ​ന്ദ്ര​യ്ക്ക് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 1200 ൽ 1198 ​മാ​ർ​ക്ക് നേ​ടിയി​രു​ന്നു. പ്ല​സ്ടു ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യി​ൽ സാ​ന്ദ്ര ആ ​ച​രി​ത്ര​വി​ജ​യം തി​രു​ത്തി എ​ഴു​തി. ന​ഷ്ട​പ്പെ​ട്ട ര​ണ്ട് മാ​ർ​ക്കും തി​രി​ച്ച് പി​ടി​ച്ച് 1200ൽ 1200 മാ​ർ​ക്കും നേ​ടി.

ന​ടു​വ​ട്ടം സ്വ​ദേ​ശി​യും ശ്രീ​മൂ​ല​ന​ഗ​രം ര​ജി​സ്ട്രാർ ഓ​ഫീ​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്കു​മാ​യ ജോ​ബി ആ​ന്‍റ​ണി കോ​നു​ക്കു​ടി​യു​ടെ​യും, മ​ഞ്ഞ​പ്ര ക​രി​ങ്ങേ​ൻ കു​ടും​ബാം​ഗ​മാ​യ ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് ആ​ഫീ​സി​ലെ ഓ​വ​ർ​സീ​യ​ർ ന​വ്യ ജോ​ബി​യു​ടെ​യും മ​ക​ളാ​ണ് സാ​ന്ദ്ര ജോ​ബി.