ഫോർട്ടുകൊച്ചി : കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പത്താംക്ലാസ്, പ്ലസ്ടു, ബിരുദ-ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കാണ് അവാർഡുകൾ വിതരണം ചെയ്തത്.
ബാങ്കിന്റെ സൗത്ത് ബ്രാഞ്ച് മിനി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് നെൽസൺ കോച്ചേരി അധ്യക്ഷത വഹിച്ചു. കുമ്പളങ്ങി സ്വദേശിയും പാലക്കാട് ഡപ്യൂട്ടി കളക്ടറുമായ ജോസഫ് സ്റ്റീഫൻ റോബി അവാർഡ് വിതരണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ദീപു കുഞ്ഞുകുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സഗീർ , ജോൺ അലോഷ്യസ് മാളാട്ട്, സാബു തോമസ്, ജോസി വേലിക്കകത്ത്, ഉഷാ പ്രദീപ്, സി.സി. ചന്ദ്രൻ, കെ.ജി. പൊന്നൻ, ലാലു വേലിക്കകത്ത്, ജോണി പനമ്പുകാട്, കെ.വി. ആന്റണി, ശോഭ ജോസഫ്, വി.എ. ജോസഫ് , ജെയ്സൺ ജോസഫ്, ജ്യോതി പോൾ, ഷാജി കുറുപ്പശേരി, ജോസഫ് ചാലാവീട്ടിൽ, മരിയ ലിജി എന്നിവർ പ്രസംഗിച്ചു.