"ഷൂ​ട്ട് ദ ​റെ​യി​ന്‍' ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്
Monday, July 21, 2025 4:35 AM IST
കൊ​ച്ചി: മ​ഴ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​രം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടൂ​റി​സം പ്ര​ഫ​ഷ​ണ​ല്‍​സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഴ​ക്കാ​ല ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് 25, 26 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും.

ഷൂ​ട്ട് ദ ​റെ​യി​ന്‍ എ​ന്ന പേ​രി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റ് 25ന് ​രാ​വി​ലെ ഒ​ന്പതി​ന് ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ഐ.​എം. വി​ജ​യ​ന്‍ സ​ന്നി​ഹി​ത​നാ​യി​രി​ക്കും.

35 ടീ​മു​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ചാ​മ്പ്യ​ന്മാ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ഡൊ​മി​നി​ക് മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും 50,000 രൂ​പ​യു​മാ​ണ്. ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 30,000 രൂ​പ​യും എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 20,000 രൂ​പ​യു​മാ​ണ് സ​മ്മാ​നം.

സെ​വ​ന്‍​സ് ഫോ​ര്‍​മാ​റ്റി​ല്‍ നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​രം. കി​ക്കോ​ഫ് 25ന് ​രാ​വി​ലെ ആ​റി​ന്. കൊ​ച്ചി ക്രൗ​ണ്‍ പ്ലാ​സ​യും മാ​രി​യ​റ്റ് ഷെ​റാ​ട്ട​ണ്‍ ഫോ​ര്‍ പോ​യി​ന്‍റും ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഏ​റ്റു​മു​ട്ടും. ആ​ദ്യ സെ​മി 26ന് ​രാ​വി​ലെ 8.10നും​ ര​ണ്ടാ​മ​ത്തേ​ത് 11.10നും. ​വൈ​കു​ന്നേ​രം നാ​ലി​ന് ഫൈ​ന​ല്‍.