സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Monday, July 21, 2025 5:12 AM IST
മൂ​വാ​റ്റു​പു​ഴ: സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ​തോ​ടെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മു​ള​വൂ​ർ ആ​നി​മൂ​ട്ടി​ക്കു​ടി​യി​ൽ ഹ​നീ​ഫ​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞ​ത്.

ഇ​തോ​ടെ ഹ​നീ​ഫ​യു​ടെ വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. 30 മീ​റ്റ​റോ​ളം നീ​ള​ത്തി​ലും ര​ണ്ട് മീ​റ്റ​റോ​ളം വീ​തി​യി​ലും മ​ണ്ണും ക​ല്ലു​ക​ളും ഇ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്.