കൊ​ങ്ങോ​ർ​പ്പി​ള്ളി-ഒ​ള​നാ​ട് റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ നാ​ട്ടു​കാ​ർ മൂ​ടി
Monday, July 21, 2025 4:48 AM IST
ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ങ്ങോ​ർ​പ്പി​ള്ളി- ഒ​ള​നാ​ട് റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി​ക​ൾ നാ​ട്ടു​കാ​ർ മൂ​ടി. ഒ​ള​നാ​ട് ഇ​ൻ​സ്പെ​യ​ർ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു അ​പ​ക​ട​ക്കു​ഴി​ക​ൾ മെ​റ്റ​ലി​ട്ടു മൂ​ടി​യ​ത്.

മ​ഴ​യെത്തുട​ർ​ന്ന് റോ​ഡി​ൽ പ​ല​യി​ട​ത്തും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ദി​നം​പ്ര​തി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​യ​തോ​ടെ​യാ​ണു കൂ​ട്ടാ​യ്മ താ​ത്കാ​ലി​ക കു​ഴി​യ​ട​യ്ക്ക​ൽ യ​ജ്ഞം ന​ട​ത്തി​യ​ത്.

ഷാ​ജി ജോ​സ് കോ​യി​ക്ക​ര, ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സന്‍റ് കാ​രി​ക്ക​ശേ​രി, കെ.​എം.​സെ​ബാ​സ്റ്റ്യ​ൻ, പോ​ൾ​സ​ൺ പു​തു​ശേ​രി, ജോ​സ് പോ​ൾ, ജോ​ഷി പു​ളി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.