3170 കോ​ടി​യു​ടെ ക​നാ​ല്‍ മി​റ്റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി​: മ​ന്ത്രി രാ​ജീ​വ്
Monday, July 21, 2025 4:35 AM IST
ജി​ല്ല​യി​ൽ മെ​ഗാ തൊ​ഴി​ല്‍​മേ​ള സെ​പ്റ്റം​ബ​റി​ൽ

ക​ള​മ​ശേ​രി: ക​നാ​ല്‍ മി​റ്റി​ഗേ​ഷ​ന്‍ പദ്ധതിക്ക് അ​നു​മ​തി​യാ​യ​താ​യി മ​ന്ത്രി പി.​ രാ​ജീ​വ്. പ​ബ്ലി​ക് സ്‌ക്വ​യ​റി​ന്‍റെ ഭാ​ഗ​മാ​യി ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന്, നാ​ല്, അ​ഞ്ച് വാ​ര്‍​ഡു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച "മ​ന്ത്രി​ക്കൊ​പ്പം ഒ​രു മ​ണി​ക്കൂ​ര്‍' വാ​ര്‍​ഡുത​ല അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

3170 കോ​ടി​യു​ടെ ക​നാ​ല്‍ മി​റ്റി​ഗേ​ഷ​ന്‍ പദ്ധതിയുടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. കൊ​ച്ചി, ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​ക​ളു​മാ​യി ചേ​ര്‍​ന്നാ​ണ് പദ്ധതി ന​ട​പ്പാ​ക്കു​ക. ഇ​തി​ലൂ​ടെ ക​നാ​ലു​ക​ളു​ടെ വീ​തി​കൂ​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ പ​റ്റു​ന്ന രീ​തി​യി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ സാ​ധി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സീവേജ് ട്രീ​റ്റ്‌​മെ​ന്‍റ് ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ല്ലാ വീ​ട്ടി​ലും തൊ​ഴി​ല്‍ എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി ജി​ല്ല​യി​ല്‍ സെ​പ്റ്റം​ബ​റോ​ടെ പ​തി​നാ​യി​ര​ത്തോ​ളം തൊ​ഴി​ല​വ​സ​ര​ങ്ങളുമായി മെ​ഗാ തൊ​ഴി​ല്‍​മേ​ള സം​ഘ​ടി​പ്പി​ക്കും.

ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ലുള്ള മാ​ര്‍​ക്ക​റ്റി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നുള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ സ്വീ​ക​രി​ക്കും. ഗ്രീ​ന്‍ സോ​ണി​ല്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​റി​യി​ക്കു​ന്നു​ണ്ട്. പ​ര​മാ​വ​ധി പ്ര​ദേ​ശ​ങ്ങ​ളെ മി​ക്‌​സ​ഡ് സോ​ണു​ക​ളി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ത്താം പീ​യു​സ് പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി​.യു. സ ഫെ​ലി​ക്‌​സ്, ഹാ​ജി​റ ഉ​സ്മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.