അ​ഗ​സ്റ്റീ​നി​യ​ൻ സ​ഹൃ​ദ​യ ഫെ​സ്റ്റും ആ​യു​ർ​വേ​ദ ക്യാ​മ്പും
Monday, July 21, 2025 4:48 AM IST
അ​ങ്ക​മാ​ലി : തു​റ​വൂ​ർ സെന്‍റ് അഗസ്റ്റിൻസ് ഇ​ട​വ​ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, എറണാകുളം-അങ്കമാലി അ​തി​രൂ​പ​ത സാമൂഹ്യ പ്രവർത്തന വിഭാഗമായ സ​ഹൃ​ദ​യു​ടെ " സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഗ​സ്റ്റീ​നി​യ​ൻ സ​ഹൃ​ദ​യ ഫെ​സ്റ്റും ആയുർ​വേ​ദ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. സ​ഹൃ​ദ​യ ഉ​ത്പന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, ആയു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് , ക​ർ​ക്കി​ട​ക ക​ഞ്ഞി വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

പാ​രീ​ഷ് ഹാ​ളി​ൽ നടന്ന പരിപാടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജെ​സി ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​വ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​സി. വി​കാ​രി ഫാ.​ നി​ഖി​ൽ പ​ട​യാ​ട്ടി , വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി പ​ട​യാ​ട്ടി​ൽ, മ​ദ​ർ ​ഡി​വോ​ഷ്യാ, ട്ര​സ്റ്റി​മാ​രാ​യ ജോ​സ​ഫ് വ​ട​ക്കുഞ്ചേ​രി, ബി​നോ​യ് ത​ളി​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.