അമിതവേഗം: ടി​പ്പ​റുകൾ തടഞ്ഞിട്ട് കോ​ൺ​ഗ്ര​സ്-എ​സ് പ്രവർത്തകർ
Monday, July 21, 2025 4:48 AM IST
അ​ങ്ക​മാ​ലി: ടി​പ്പ​റു​ക​ളു​ടെ അ​മി​ത​വേ​ഗ​ത നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പട്ട് ് കോ​ൺ​ഗ്ര​സ്-എ​സ്‌ അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റിയുടെ നേതൃത്വത്തിൽ ടിപ്പർ തടയൽ സ​മ​രം ന​ട​ത്തി​.
ക​ഴി​ഞ്ഞ​ദി​വ​സം ചേ​രും ക​വ​ല​യി​ൽ ഒ​രു ടി​പ്പ​ർ ലോ​റി ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ക്കു​ക​യും നി​ർ​ത്താ​തെ ക​ട​ന്നു​പോ​വു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ മ​ര​ണ​പ്പെ​ട്ടിരുന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ കോ​ൺ​ഗ്ര​സ്-എ​സ്‌ ടി​പ്പ​ർ ത​ട​യ​ൽ സ​മ​രം ന​ട​ത്തു​ക​യും ടി​പ്പ​റു​ക​ൾ​ക്ക് താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തു. സ​മ​രം കോ​ൺ​ഗ്ര​സ്-എ​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കാ​ഞ്ഞി​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ക​ന്ന​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു കോ​ട്ട​യ്ക്ക​ൽ, സി.​പി. സോ​ണി, ജി​മ്മി അ​ങ്ക​മാ​ലി, ആ​ന്‍റോ മേ​നാ​ച്ചേ​രി ആ​ന്‍റ​ണി ക​റു​കു​റ്റി, റോ​യ് പാ​ല​മ​റ്റം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ അ​തി​ലൂ​ടെ ക​ട​ന്നു​പോ​യ ടി​പ്പ​ർ ലോ​റി​കൾ ത​ട​ഞ്ഞ് ഡ്രൈവർമാർക്ക് താ​ക്കീ​ത് ന​ൽ​കി.