ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Sunday, July 20, 2025 10:22 PM IST
അ​രൂ​ർ: ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ. പാ​ണാ​വ​ള്ളി കു​രി​ത്ത​റ നി​ക​ർ​ത്ത് പ​രേ​ത​നാ​യ ബാ​ഹു​ലേ​യ​ന്‍റെ മ​ക​ൻ രാ​ജേ​ഷാ(34)​ണ് തീ​ര​ദേ​ശ​പാ​ത​യി​ൽ എ​ഴു​പു​ന്ന സ്റ്റേ​ഷ​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നി​ന് മ​രി​ച്ച​ത്.

അ​രൂ​ർ പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം അ​രു​ക്കു​റ്റി ഗ​വ.​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ്: വാ​സ​ന്തി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജേ​ശ്വ​രി, ബാ​ബു.