കുത്തിപ്പൊളിച്ച റോഡിൽ പേടിസ്വപ്നമായി വാഹനയാത്ര
Monday, July 21, 2025 4:48 AM IST
ആ​ല​ങ്ങാ​ട്: റോ​ഡിൽ കേ​ബി​ളി​ടാ​നും പൈ​പ്പി​ടാ​നു​മാ​യി കു​ത്തി​പ്പൊ​ളി​ച്ച ഭാ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി മൂ​ടാ​ത്ത​തുമൂ​ലം അ​പ​ക​ട​ങ്ങ​ൾ ആവർത്തിക്കുന്നതാ​യി പ​രാ​തി. ത​ത്ത​പ്പി​ള്ളി-ക​രി​ങ്ങാം​തു​രു​ത്ത് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും റോ​ഡി​നു കു​റു​കെ​യു​മാ​ണു കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ അ​രി​കു​ക​ളും പ​ല​യി​ട​ത്താ​യി കു​ത്തി​പ്പൊ​ളി​ച്ചി​ട്ടു​ണ്ട്. ഇ​തു​മൂ​ലം അ​രി​കു ചേ​ർ​ന്നു പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും സൈ​ക്കി​ൾ യാ​ത്രി​ക​രും നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞു വീഴുക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സ​വും ത​ത്ത​പ്പി​ള്ളി- ക​രി​ങ്ങാം​തു​രു​ത്ത് റോ​ഡി​ലെ കു​ഴി​യി​ൽ ചാ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​നു പ​രി​ക്കേ​റ്റു.

ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ​ക്കു കു​ഴി​യി​ൽ ചാ​ടി നാ​ശം സം​ഭ​വി​ച്ചു. റോ​ഡി​ന്‍റെ അ​രി​കു ചേ​ർ​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ പ​രി​ച​യ​മി​ല്ലാ​ത്ത ആ​ളു​ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ അ​രി​കു ചേ​ർ​ത്തു പോ​യാ​ൽ ജീ​വ​ഹാ​നി സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ​യും ക​രാ​റു​കാ​ര​ന്‍റെ​യും അ​നാ​സ്ഥ​യാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നു നാട്ടുകാർ ആരോപിക്കുന്നു. എ​ത്ര​യും വേ​ഗം പ്രശ്നത്തിന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് അവരുടെ ആ​വ​ശ്യം.