മൂവാറ്റുപുഴ: വിശ്വകർമ സർവീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയൻ മഹിളാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മഹിളകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളോത്സവ് സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ ഓഫീസിൽ സംഘടിപ്പിച്ച പരിപാടി കൂത്താട്ടുകുളം നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാംഗം ജോയ്സ് മേരി ആന്റണി ക്ലാസ് നയിച്ചു. മഹിളാ സംഘം താലൂക്ക് പ്രസിഡന്റ് അന്പിളി സുഭാഷ് അധ്യക്ഷത വഹിച്ചു.
ജോഫി സന്തോഷ്, ഷാലി ജെയിൻ, പി. രജിത, ധന്യ എസ്. നായർ, മഞ്ജു സന്തോഷ്, അനിത സിജു, സിനി ബിജു, സതി ഷാജി, സിനി മണികണ്ഠൻ, എം.ഒ. അനു, ആർഷ സുരേഷ്, എ.എസ്. മുരളീധരൻ, കെ.യു. സന്തോഷ്, മനു ബ്ലായിൽ, അജയ്കുമാർ, എം. ബിജുമോൻ, രഞ്ജിത്ത് രവീന്ദ്രൻ, ഭഗവൽദാസ്, കെ.എൻ. ഹരി, കെ.കെ. ബിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.