എം​എ​ൽ​എ​യ്ക്കെ​തി​രെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
Tuesday, July 22, 2025 4:00 AM IST
കോ​ത​മം​ഗ​ലം: പീ​ഡ​ക​രെ​യും ല​ഹ​രി വി​ൽ​പ്പ​ന​ക്കാ​രെ​യും പി​ന്നി​ൽ​നി​ന്നു സ​ഹാ​യി​ക്കു​ന്ന കോ​ത​മം​ഗ​ല​ത്തെ ഇ​ട​ത് എം​എ​ൽ​എ​യു​ടെ തെ​റ്റു​ക​ൾ​ക്ക് കു​ട​പി​ടി​ക്കു​ന്ന​തി​നാ​ണ് ഇ​ട​ത് പാ​ർ​ട്ടി​ക​ൾ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച ഇ​ട​ത് കൗ​ണ്‍​സി​ല​റെ​യ​ട​ക്കം നി​ര​ന്ത​രം സ​ഹാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് എം​എ​ൽ​എ​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ല സി​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​മോ​ൾ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷ​മീ​ർ പ​ന​യ്‌​ക്ക​ൽ, ബാ​ബു ഏ​ലി​യാ​സ്, കെ.​പി. ബാ​ബു, എ​ബി ഏ​ബ്ര​ഹാം, എം.​എ​സ്. എ​ൽ​ദോ​സ്, പി.​സി. ജോ​ർ​ജ്, ശ​ശി കു​ഞ്ഞു​മോ​ൻ, സ​ലിം മം​ഗ​ല​പ്പാ​റ, എം.​വി. റെ​ജി, സ​ത്താ​ർ വ​ട്ട​ക്കു​ടി, റീ​ന ജോ​ഷി, ഭാ​നു​മ​തി രാ​ജു, ജെ​യ്ൻ അ​യ​നാ​ട​ൻ, അ​നി​ൽ രാ​മ​ൻ നാ​യ​ർ, കെ.​പി. കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.