ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പ്: ജ്ഞാ​നോ​ദ​യ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ജേ​താ​ക്ക​ള്‍
Tuesday, July 22, 2025 4:00 AM IST
കൊ​ച്ചി: സി​ഐ​എ​സ്‌സി​ഇ കേ​ര​ള റീ​ജ​ൺ ഡി-​സോ​ണ്‍ ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​തി​ഥേ​യ​രാ​യ കാ​ല​ടി ചെ​ങ്ങ​ല്‍ ജ്ഞാ​നോ​ദ​യ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാരായി. മ​ഞ്ഞ​പ്ര ജ്യോ​തി​സ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളാണ് ഫ​സ്റ്റ് റ​ണ്ണ​റ​പ്പ്.

ജ്ഞാ​നോ​ദ​യ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളിന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ല്‍, കാ​ല​ടി സെന്‍റ് ജോ​ര്‍​ജ് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വി​വി​ധ ഐ​സി​എ​സ്ഇ/ ഐ​എ​സ്‌‌​സി സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ സി​നി റോ​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത സ്‌​കൂ​ളു​ക​ളെ അ​നു​മോ​ദി​ക്കു​ക​യും വി​ജ​യി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.