ആ​ലു​വ​യി​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി പ​ന്നി​പ്പ​നി
Tuesday, July 22, 2025 4:00 AM IST
ആ​ലു​വ: കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​ന്നി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്ച ന​ഗ​ര​ത്തി​ലെ ഒ​രു കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ന്നി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ര​ണ്ട് ക​ലാ​ല​യ​ങ്ങ​ളി​ലും ക്ലാ​സു​ക​ൾ മ​റ്റൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ ഓ​ൺ​ലൈ​ൻ ആ​ക്കി.