സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി
Tuesday, July 22, 2025 4:00 AM IST
കൂ​ത്താ​ട്ടു​കു​ളം : മ​ണി​മ​ല​ക്കു​ന്ന് ടി.​എം. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജി​ൽ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ അ​റി​യി​ച്ചു.

2016-17 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ്ലാ​ൻ​ഫ​ണ്ടി​ൽ നി​ന്നും 75 ല​ക്ഷ​വും, 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും 35 ല​ക്ഷ​വും വി​നി​യോ​ഗി​ച്ച് ഒ​രു കോ​ടി 10 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി 2023-ൽ ​പൂ​ർ​ത്തീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് ഒ​ന്നാം നി​ല ജിം​നേ​ഷ്യ​ത്തി​നും, ര​ണ്ടാം​നി​ല ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ആ​വ​ശ്യ​ത്തി​നു​മാ​യു​ള്ള സ​ജ്ജീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ഇ​വ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​യി​ക രം​ഗ​ത്ത് കൂ​ടു​ത​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ല​ഭ്യ​മാ​കും. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 28ന് ​മ​ന്ത്രി ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.