പെ​ൺ​കു​ട്ടി​യോട് അപമര്യാദ; പ്ര​തി പി​ടി​യി​ൽ
Tuesday, July 22, 2025 4:00 AM IST
അ​രൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ സ്കൂ​ട്ട​റി​ൽ എ​ത്തി ക​യ​റി​പ്പി​ടി​ച്ച നോ​ർ​ത്ത് ചെ​ല്ലാ​നം സ്വ​ദേ​ശി പോ​ലീ​സ് പി​ടി​യി​ലാ​യി. കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. നോ​ർ​ത്ത് ചെ​ല്ലാ​നം അ​ര​യാ​ലു​ങ്ക​ൽ വീ​ട്ടി​ൽ സാ​ബു (42) ആ​ണ് പി​ടി​യി​ലാ​യ​ത്.

കു​ത്തി​യ​തോ​ട് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.