ടോളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പദ്ധതി തയാറാക്കും: മന്ത്രി പി. രാജീവ്
Sunday, July 27, 2025 4:39 AM IST
ക​ള​മ​ശേ​രി: ഇ​ട​പ്പ​ള്ളി ടോ​ളി​ലും പ​രി​സ​ര​ത്തും ശ​ക്ത​മാ​യ മ​ഴ​യി​ൽ രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ദേ​ശീ​യ​പാ​ത, മെ​ട്രൊ റെ​യി​ൽ എ​ന്നി​വ ചേ​ർ​ന്ന് പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​താ അ​തോ​റി​റ്റി, കൊ​ച്ചി മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ, ഇ​ന്‍റ​ൽ മ​ണി, ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ, ചാ​ക്കോ​ളാ​സ് പ്ര​തി​നി​ധി​ക​ളോ​ടൊ​ത്ത് പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.