ശ്രീ​ഹ​രി സു​കേ​ഷി​ന് അ​ന്ത്യാ​ഞ്ജ​ലി
Sunday, July 27, 2025 4:51 AM IST
തൃ​പ്പൂ​ണി​ത്തു​റ: പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ കാ​ന​ഡ​യി​ൽ വി​മാ​നം ത​ക​ർ​ന്ന് വീ​ണ് മ​രി​ച്ച ശ്രീ​ഹ​രി സു​കേ​ഷി​ന് അ​ന്ത്യാ​ഞ്ജ​ലി. രാ​വി​ലെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം, ഉ​ച്ച​യോ​ടെ തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ച്ച്യു ജം​ഗ്ഷ​ന​ടു​ത്തു​ള്ള കൃ​ഷ്ണാ എ​ൻ​ക്ലേ​വി​ലെ ഫ്ലാ​റ്റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു.

പ്ര​ഫ. കെ.​വി. തോ​മ​സ്, ഹൈ​ബി ഈ​ഡ​ൻ എം​പി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ര​മ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. വൈ​കി​ട്ട് 4.30 ഓ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ നി​ന്നും തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ലെ​ത്തി​ച്ചു.

അ​ഞ്ചോ​ടെ സം​സ്കാ​രം ന​ട​ത്തി. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് കാ​ന​ഡ​യി​ലെ മാ​നി​ടോ​ബ​യി​ൽ സ്റ്റെ​ൻ​ബാ​ക് സൗ​ത്ത് എ​യ​ർ​പോ​ർ​ട്ടി​ന​ടു​ത്ത് വ​ച്ച് സ​ഹ​പാ​ഠി​യു​ടെ വി​മാ​ന​വും ശ്രീ​ഹ​രി​യു​ടെ വി​മാ​ന​വും കൂ​ട്ടി​യി​ടി​ച്ച​ത്.