റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കു​ട്ടി​യു​ടെ നീ​ന്ത​ൽ
Sunday, July 27, 2025 4:39 AM IST
ആ​ലു​വ: തി​ര​ക്കേ​റി​യ റോ​ഡി​ലെ മ​ഴ​വെ​ള്ള​ക്കെ​ട്ടി​ൽ മൂ​ന്ന് വ​യ​സു​കാ​ര​ൻ അ​പ​ക​ട സാ​ധ്യ​ത​യ​റി​യാ​തെ മീ​റ്റ​റു​ക​ളോ​ളം നീ​ന്തി. നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും നി​ർ​ബ​ന്ധി​ച്ച് കു​ട്ടി​യെ വീ​ട്ടി​ൽ എ​ത്തി​ച്ചു.
ഇ​ന്ന​ലെ ദേ​ശീ​യ​പാ​ത​യി​ലെ ഗാ​രേ​ജ് റെ​യി​ൽ​വേ ഗേ​റ്റി​നോ​ട് ചേ​ർ​ന്ന താ​യി​ക്കാ​ട്ടു​കാ​ര-​കാ​ർ​മ്മ​ൽ റോ​ഡി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മ​ക​ൻ സാ​ഹ​സി​ക​ത കാ​ണി​ച്ച​ത്.

ആ​ദ്യ മി​നി​റ്റു​ക​ളി​ൽ കു​ട്ടി വെ​ള്ള​ക്കെ​ട്ടി​ൽ നീ​ന്തു​ന്ന​ത് ആ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ല്ല. പി​ന്നീ​ട് ഇ​രു​ച​ക്ര യാ​ത്ര​ക്കാ​രാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.