ഏ​ഴു ല​ക്ഷ​ത്തി​ന്‍റെ അ​ല​ങ്കാ​ര ലൈ​റ്റു​ക​ള്‍ മോ​ഷ്ടി​ച്ചവർ‍ പി​ടി​യി​ല്‍
Sunday, July 27, 2025 4:39 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ഗ്രൗ​ണ്ടി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഏ​ഴ് ല​ക്ഷം വി​ല വ​രു​ന്ന ബൊ​ള്ളാ​ര്‍​ഡ് ലൈ​റ്റു​ക​ള്‍ മോ​ഷ്ടി​ച്ച പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. ആ​ല​പ്പു​ഴ പു​ന്ന​പ്ര സ്വ​ദേ​ശി നി​ഹാ​ര്‍ (40), എ​റ​ണാ​കു​ളം ക​തൃ​ക്ക​ട​വ് എ.​പി. വ​ര്‍​ക്കി ന​ഗ​ര്‍ സ്വ​ദേ​ശി രാ​ഘ​വ​ന്‍ (34) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ഗ്രൗ​ണ്ടി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി ലു​മ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് എ​ന്ന ക​മ്പ​നി സ്ഥാ​പി​ച്ച 40 ഓ​ളം ബൊ​ള്ളാ​ര്‍​ഡ് ലൈ​റ്റു​ക​ളാ​ണ് ഈ​മാ​സം 12ന് ​പു​ല​ര്‍​ച്ചെ നാ​ലോ​ടെ പ്ര​തി​ക​ള്‍ മോ​ഷ്ടി​ച്ച​ത്. ‌

തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ സം​ഗീ​ത് എ​ന്ന​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ദി​വ​സ​ങ്ങ​ളാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും മ​റ്റു അ​ന്വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ച​ളി​ക്ക​വ​ട്ടം ഭാ​ഗ​ത്ത് ബൈ​പ്പാ​സ് സ​ര്‍​വീ​സ് റോ​ഡി​ല്‍ മു​ച്ച​ക്ര വാ​ഹ​ന​ത്തി​ല്‍ മോ​ഷ​ണ​മു​ത​ലു​മാ​യി പോ​കു​മ്പോ​ഴാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.