ബ​സി​നു മു​ക​ളി​ലേ​ക്ക് ‌കൂ​റ്റ​ൻ മ​രം വീ​ണു
Sunday, July 27, 2025 4:27 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ മ​രം വീ​ണു. തോ​പ്പും​പ​ടി രാ​ജീ​വ് ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സെ​ന്‍റ് ജോ​സ​ഫ് എ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. ബ​സി​ന്‍റെ മു​ക​ൾ ഭാ​ഗം ത​ക​ർ​ന്നു.

വി​ശ്ര​മ സ​മ​യ​മാ​യ​തി​നാ​ൽ ബ​സി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​ർ​ക്കും പ​രി​ക്കി​ല്ല. മ​ട്ടാ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റി.