ടിപ്പർലോറി തോട്ടിലേക്ക് മറിഞ്ഞു
Sunday, July 27, 2025 4:51 AM IST
അ​രൂ​ർ: എ​ര​മ​ല്ലൂ​രി​ൽ കോ​ൺ​ക്രീ​റ്റ് ക​ട്ട​യു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ വൈകുന്നേരം മൂന്നോ​ടെ എ​ര​മ​ല്ലൂ​ർ പു​തു​ശേ​രി കോ​ള​നി റോ​ഡി​ൽ കു​റു​ക്ക​ച്ചം പ​റ​മ്പ് തോ​ടി​ന് കു​റ​കെ പൈ​പ്പ് സ്ഥാ​പി​ച്ചു നി​ർ​മി​ച്ച ക​ലു​ങ്ക് ത​ക​ർ​ന്നാ​ണ് ലോ​റി മ​റി​ഞ്ഞ​ത്.

റോ​ഡി​ന​ടി​യി​ലൂ​ടെ മ​ണ്ണൊ​ലി​പ്പ് ഉ​ണ്ടാ​യി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. ലോ​ഡു​മാ​യെ​ത്തി​യ ലോ​റി മ​റി​ഞ്ഞെ​ങ്കി​ലും ഡ്രൈ​വ​ർ​ക്ക് പരിക്കേറ്റില്ല.