മ​ണ്ണ് ഇ​ടി​ഞ്ഞു: തേ​വ​ക്ക​ലി​ൽ വീടു തകർന്നു
Sunday, July 27, 2025 4:39 AM IST
ആ​ലു​വ: മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ് വീ​ടി​ന്‍റെ കി​ട​പ്പ് മു​റി​യും അ​ടു​ക്ക​ള​യും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് കൈ​ലാ​സ ന​ഗ​റി​ൽ തി​രു​വ​ല്ലം റോ​ഡി​ൽ തേ​വ​ക്ക​ൽ കാ​ത്താം​മ്പു​റം വീ​ട്ടി​ൽ ലൈ​ജു​വി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ഉ​യ​ര​ത്തി​ൽ നി​ന്ന് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ​ത്.

ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് 3.30നാ​ണ് സം​ഭ​വം. കി​ട​പ്പ് മു​റി​യി​ൽ ഉ​റ​ങ്ങി കി​ട​ന്ന ലൈ​ജു ഭാ​ഗ്യം കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വീ​ടി​ന്‍റെ ഭി​ത്തി ത​ക​ർ​ത്താ​ണ് അ​ക​ത്തേ​ക്ക് മ​ണ്ണ് ഇ​ടി​ച്ചു ക​യ​റി​യ​ത്.