ബേ​സ്ബോ​ൾ: അ​സ്‌​ലു ഫോ​ർ എ​വ​ർ ക്ല​ബ്‌ ചാ​ന്പ്യ​ൻ​മാ​ർ
Monday, July 28, 2025 5:05 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: ഫോ​ർ​ട്ടു​കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പു​രു​ഷ വി​ഭാ​ഗം ജി​ല്ലാ സീ​നി​യ​ർ ബേ​സ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ലു​വ യു​സി കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ആ​ലു​വ അ​സ്‌​ലു ഫോ​ർ എ​വ​ർ ക്ല​ബ്‌ കി​രീ​ടം നി​ല​നി​ർ​ത്തി. തി​രു​വാ​ണി​യൂ​ർ സ്റ്റെ​ല്ല മേ​രീ​സ്‌ കോ​ൺ​വ​ന്‍റ് ക്ല​ബി​നാ​ണ് മൂ​ന്നാം സ്ഥാ​നം നേ​ടി.

സം​സ്ഥാ​ന ബേ​സ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ര​ത്നാ​ക​ര​നാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഫാ​ത്തി​മ സ്കൂ​ൾ കാ​യി​ക വി​ഭാ​ഗം മേ​ധാ​വി സി​സ്റ്റ​ർ മി​നി വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ഷാ​ഹു​ൽ ഹ​മീ​ദ്, ജി​ല്ലാ ബേ​സ്ബോ​ൾ സെ​ക്ര​ട്ട​റി അ​നീ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.