മാ​വേ​ലി​പു​ര​ത്ത് പ​ക​ൽ​വീ​ട് ഒ​രു​ങ്ങു​ന്നു
Monday, July 28, 2025 4:37 AM IST
കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മാ​വേ​ലി​പു​രം ഡി​വി​ഷ​നി​ൽ പ്രാ​യ​മേ​റി​യ​വ​രു​ടെ മാ​ന​സി​കോ​ല്ലാ​സം ല​ക്ഷ്യ​മി​ട്ട് പ​ക​ൽ​വീ​ട് ഒ​രു​ങ്ങു​ന്നു. മാ​വേ​ലി​പു​രം​ വാ​ർ​ഡി​ലെ പ​ഴ​യ മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​യോ​ട് ചേ​ർ​ന്നാ​ണ് ​മ​ന്ദി​രം നി​ർ​മിക്കു​ന്നത്. ഉ​മാ​തോ​മ​സ് എംഎൽഎ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധാ​മ​ണി​പി​ള്ള​ അ​ധ്യ​ക്ഷ​ത​ വഹിച്ചു. ച​ട​ങ്ങി​ൽ വാ​ർ​ഡ്കൗ​ൺ​സി​ല​ർ ഉ​ണ്ണി​കാ​ക്ക​നാ​ട്, ക്ഷേ​മ കാ​ര്യ​സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സു​നീ​റ​ ഫി​റോ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ റാ​ഷി​ദ് ഉ​ള്ളം​പി​ള്ളി, സി.​സി​. വി​ജു, വി.​ഡി. സു​രേ​ഷ്, ഷാ​ന​ അ​ബ്ദു, ഹ​സീ​ന ഉ​മ്മ​ർ, ഷി​മി​ മു​ര​ളി തുടങ്ങിയ​വ​ർ സം​ബ​ന്ധി​ച്ചു.