ഐ​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ബി​രു​ദ​ദാ​നം
Monday, July 28, 2025 4:37 AM IST
ക​ള​മ​ശേ​രി: ഐ​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഒ​മ്പ​താം ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് കോ​ളേ​ജ് കാമ്പ​സി​ൽ ന​ട​ത്തി. "സ്പോൺസി യോൺ' എ​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ഓ​രോ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ​യും മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

ഐ​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ആ​ന്‍റണി വാ​ക്കോ അ​റ​ക്ക​ൽ ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഡോ. ​കെ.കെ. ​സാ​ജു ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ഫ്രാ​ൻ​സി​സ് മ​രോ​ട്ടി​ക്ക​ൽ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. വി. ​വീ​ണ, ​വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ പ്ര​ഫ. വി. പോ​ൾ അ​ൻ​സ​ൽ , ​ പ്ര​ഫ. ക​ന​ക സേ​വ്യ​ർ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.