ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യ്ക്ക് സ​മീ​പം സംശയാസ്പദമായ യു​വാ​വ് പി​ടി​യിൽ
Monday, July 28, 2025 4:53 AM IST
ആ​ലു​വ: ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പ​മ്പിം​ഗ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​നെ പി​ടി​കൂ​ടി വി​ട്ട​യ​ച്ചു.​ അ​സാം സ്വ​ദേ​ശി നി​ർ​മ്മ​ൽ ബി​ശ്വാ​സ് ശ​ർ​മ (28)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന ഭാ​ഗ​ത്ത് പെ​രി​യാ​റി​ൽ ഇ​യാ​ളെ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ആ​ലു​വ ടൗ​ൺ പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​ര​മ​റി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ ടീം ​പു​ഴ​യി​ലി​റ​ങ്ങി​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

എ​ന്നാ​ൽ പി​ന്നീ​ടു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ നി​ര​പ​രാ​ധി​യാ​ണെ​ന്നു ക​ണ്ട് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.