സ​ഹോ​ദ​രി​മാ​ർ​ക്ക് റാ​ങ്ക് തി​ള​ക്കം
Monday, July 28, 2025 4:53 AM IST
കാ​ല​ടി: ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​യി​ൽ സ​ഹോ​ദ​രി​മാ​ർ​ക്ക് റാ​ങ്ക് തി​ള​ക്കം. എം​ജി യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ലാ​ണ് സൗ​ത്ത് വെ​ള്ളാ​ര​പ്പി​ള്ളി തൃ​ക്ക​ണി​ക്കാ​വ് പ​ടാ​യ​ത്തു​ക്കു​ടി​യി​ൽ ജ​ലാ​ലി​ന്‍റെ​യും(​കു​വൈ​റ്റ്), ഷ​ഹ​ർ​ബാ​ന്‍റെ​യും മ​ക്ക​ളാ​യ അ​ഹ്സ​ന ഫാ​ത്തി​മ​യും (എം​എ​സ്‌​സി സു​വോ​ള​ജി), ഹു​സ്ന ഹ​വ്വ​യും (എം​എ​സ്‌​സി സൈ​ക്കോ​ള​ജി) ഒ​ന്നാം റാ​ങ്കു​ക​ൾ നേ​ടി​യ​ത്.

മൂ​ത്ത മ​ക​ൾ അ​ഹ്സ​ന മു​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യും, ഇ​ള​യ​വ​ൾ ഹു​സ്ന ആ​ലു​വ യു​സി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. ബി​രു​ദ​ത​ല​ത്തി​ൽ ഇ​രു​വ​ർ​ക്ക് ര​ണ്ടു​പേ​ർ​ക്കും ര​ണ്ടാം റാ​ങ്ക് ല​ഭി​ച്ചി​രു​ന്നു.