പെ​രു​മ​ഴ​ : മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ പെ​യ്ത​ത് 100 മി​ല്ലി​മീ​റ്റ​ര്‍
Monday, July 28, 2025 5:05 AM IST
കൊ​ച്ചി: ഒ​രു പ​ക​ല്‍ മു​ഴു​വ​ന്‍ മ​ഴ ക​വ​ര്‍​ന്ന ശ​നി​യാ​ഴ്ച ജി​ല്ല​യി​ല്‍ പെ​യ്ത​ത് ശ​ക്ത​മാ​യ മ​ഴ. 65 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115 മി​ല്ലി​മീ​റ്റ​ര്‍ വ​രെ ല​ഭി​ക്കു​ന്ന മ​ഴ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലും അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ലും പെ​യ്ത​ത് 100 മി​ല്ലി​മീ​റ്റ​റി​നും മു​ക​ളി​ലാ​ണ്. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ക​ട​വ​ന്ത്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഭൂ​ത​ത്താ​ന്‍​കെ​ട്ട് പ്ര​ദേ​ശ​ത്ത് 100 മി​ല്ലി​മീ​റ്റ​റാ​ണ് ല​ഭി​ച്ച മ​ഴ. നേ​ര്യ​മം​ഗ​ല​ത്ത് 94 മി​ല്ലി​മീ​റ്റ​റും കീ​ര​മ്പാ​റ​യി​ല്‍ 84 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. ഇ​ട​മ​ല​യാ​ര്‍ മേ​ഖ​ല​യി​ല്‍ 80 മി​ല്ലി​മീ​റ്റ​റാ​യി​രു​ന്നു മ​ഴ. ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ പെ​യ്ത​ത് അ​തി​ര്‍​ത്തി മേ​ഖ​ല​യാ​യ മു​ന​യ്ക്ക​ലാ​ണ്. 103 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​വി​ടെ പെ​യ്ത​ത്.

തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണെ​ങ്കി​ലും ജി​ല്ല​യോ​ടു ചേ​ര്‍​ന്നു​ള്ള അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളും ഇ​തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രും. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ 50 മി​ല്ലി​മീ​റ്റ​ർ മു​ത​ല്‍ 75 മി​ല്ലി​മീ​റ്റ​ർ വ​രെ​യാ​ണ് മ​ഴ പെ​യ്ത​ത്. കാ​ലാ​വ​സ്ഥാ വ​കു​പ്പി​ല്‍ നി​ന്നു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ട​വ​ന്ത്ര​യാ​ണ് ന​ഗ​ര​ത്തി​ലെ കൂ​ടു​ത​ല്‍ മ​ഴ​പെ​യ്ത മേ​ഖ​ല. 75 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മാ​ത്രം ഇ​വി​ടെ ല​ഭി​ച്ച​ത്.

ആ​ലു​വ മേ​ഖ​ല​യി​ല്‍ 60 മി​ല്ലി​മീ​റ്റ​റും മ​ഴ​യു​ണ്ടാ​യി. എ​ന്നാ​ല്‍ ക​ള​മ​ശേ​രി​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മ​ഴ​മാ​പി​നി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ മ​ഴ​യു​ടെ അ​ള​വ് രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.