കി​ഴ​ക്ക​ന്പ​ലം-പോ​ഞ്ഞാ​ശേ​രി റോഡ് നന്നാക്കാൻ ട്വന്‍റി 20യുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല
Monday, July 28, 2025 4:37 AM IST
കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​ന്പ​ലം-പോ​ഞ്ഞാ​ശേ​രി റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ട്വ​ന്‍റി 20 യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല സം​ഘ​ടി​പ്പി​ച്ചു. കി​ഴ​ക്ക​മ്പ​ലം മു​ത​ൽ തൈ​ക്കാ​വ് വ​രെ മൂ​ന്ന​ര കി​ലോ​മീ​റ്റ​റി​ൽ പ​ല​യി​ട​ത്തും മ​നു​ഷ്യ​ച്ച​ങ്ങ​ല ജ​ന​ബാ​ഹു​ല്യം മൂ​ലം മ​നു​ഷ്യ​മ​തി​ലാ​യി മാ​റി.

കി​ഴ​ക്ക​മ്പ​ലം-​പോ​ഞ്ഞാ​ശേ​രി റോ​ഡ് കു​ണ്ടും കു​ഴി​യു​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും പി​ഡ​ബ്ല്യു​ഡി അ​ധീ​ന​ത​യി​ലു​ള്ള റോ​ഡ് ന​ന്നാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് പാ​ർ​ട്ടി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

കി​ഴ​ക്ക​മ്പ​ല​ത്ത് പൂ​ക്കാ​ട്ടു​പ​ടി-​ചെ​മ്പ​റ​ക്കി പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​താ​ണ് അ​വ​സ്ഥ​യെ​ന്നും ക​രാ​റു​കാ​ര​നെ​ക്കൊ​ണ്ട് റോ​ഡ് വ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തെ സി​പി​എ​മ്മു​കാ​ർ ത​ട​സം നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​സാ​നം കോ​ട​തി നേ​രി​ട്ട് ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് വ​ർ​ക്ക് പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ടി​യു​ള്ള ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യാ​ണ് റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​റു​കാ​ര​ന് സാ​ധി​ച്ച​തെ​ന്നും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ബോ​ബി എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള 540 റോ​ഡു​ക​ൾ എ​ല്ലാം ത​ന്നെ ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പാ​ർ​ട്ടി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബോ​ബി എം. ​ജേ​ക്ക​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഗോ​പ​കു​മാ​ർ, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് അം​ഗം അ​ഡ്വ. ചാ​ർ​ളി പോ​ൾ, ബോ​ർ​ഡ്‌ മെ​മ്പ​ർ ആ​ഗ​സ്റ്റി​ൻ ആ​ന്‍റ​ണി,ബി​ജോ​യ്‌ ഫി​ലി​പ്പോ​സ്,നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ബി എ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് ദീ​പ​ക് രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.