ഡോ. ​വ​ര്‍​ഗീ​സ് മൂ​ല​ന് സ്വീ​ക​ര​ണം
Monday, July 28, 2025 4:37 AM IST
അ​ങ്ക​മാ​ലി: ആ​ന്‍റി ക​റ​പ്ഷ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ചെ​യ​ര്‍​മാ​നായി തെ​ര​ഞ്ഞെ​ടു​ത്ത ഡോ. ​വ​ര്‍​ഗീ​സ് മൂ​ല​ന് ക​ല്ലു​പാ​ലം റ​സി​ഡ​ന്‍റ്​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ക​മാ​ലി​യി​ലെ പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ല്‍​കി.ഇ​ന്ത്യാ-​കോ​മ​ണ്‍​വെ​ല്‍​ത്ത് ട്രേ​ഡ് ക​മ്മീ​ഷ​ണ​റാ​ണ് ഡോ. ​വ​ര്‍​ഗീ​സ് മു​ല​ന്‍. റോ​ജി എം .​ജോ​ണ്‍ എം​എ​ല്‍​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​സി​ഡ​ന്‍റ്​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ല്ലൂ​ക്കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​സി​ഡ​ന്‍റ്​സ് അ​സോ​. അ​പ്പ​ക്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​എ. പൗ​ലോ​സ്, ബെ​ന്നി പ​ള്ളി​പാ​ട്ട്, റീ​ത്ത പോ​ള്‍, ബെ​ന്നി മൂ​ഞ്ഞേ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.