മ​ഞ്ഞു​മ്മ​ലി​ൽ നി​ർ​ധ​ന​ർ​ക്കു​ള്ള ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന് തു​ട​ക്കം
Monday, July 28, 2025 4:37 AM IST
കൊ​ച്ചി: മ​ഞ്ഞു​മ്മ​ല്‍ ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ 160 ാം ദ​ര്‍​ശ​ന തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സാ​മൂ​ഹ്യ സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, നി​ര്‍​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന ഭ​വ​ന​ങ്ങ​ളി​ല്‍ ആ​ദ്യ​ത്തേ​തി​ന്‍റെ ക​ല്ലി​ട​ല്‍ വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ സ്റ്റീ​ജ​ന്‍ ക​ണ​ക്ക​ശേ​രി നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ സ​ഹ​വി​കാ​രി ഫാ. ​ആ​ല്‍​ബി​ന്‍ തോ​മ​സ്, തി​രു​നാ​ള്‍ സ​മി​തി ക​ണ്‍​വീ​ന​ര്‍ സാ​ന്‍റ​റി​ന്‍ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി വി​ക്ട​ര്‍ ജോ​ണ്‍, ട്ര​ഷ​റ​ര്‍ ടി.​എ. ഫ്രാ​ന്‍​സി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഷെ​ല്ലാ​ര്‍​ക്ക് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ക​മ്പ​നി ഉ​ട​മ​യും ഇ​ട​വ​കാം​ഗ​വു​മാ​യ ബി​ജു ആ​ന്‍റ​ണി​യാ​ണ് നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​ത്.