ഹേ​മ​പ്ര​ഭാ പു​ര​സ്കാ​രം ല​ക്ഷ്മി​ക്ക്
Monday, July 28, 2025 4:37 AM IST
ചെ​റാ​യി: മൂ​ന്നാ​മ​ത് ഹേ​മ​പ്ര​ഭാ കാ​യി​ക പു​ര​സ്‌​കാ​ര​ത്തി​ന് എ​ട​വ​ന​ക്കാ​ട് എ​സ്ഡി​പി​വൈ കെ​പി​എം ഹൈ​സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സു​കാ​രി​യാ​യ എം.​ബി. ല​ക്ഷ്മി അ​ര്‍​ഹ​യാ​യി. 25,000 രൂ​പ​യും മെ​ഡ​ലും ആ​ണ് പു​ര​സ്കാ​രം. ചെ​റാ​യി എ​സ്എം​എ​ച്ച് എ​സി​ലെ റി​ട്ട. കാ​യി​കാ​ധ്യാ​പി​ക​യാ​യ ഹേ​മ​പ്ര​ഭ ര​വീ​ന്ദ്ര​ന്‍റെ സ്മ​ര​ണാ​ർ​ഥം രൂ​പീ​ക​രി​ച്ച ട്ര​സ്റ്റ് ആ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. നാ​ളെ ഉ​ച്ച​യ്ക്ക് സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.