വ​രാ​പ്പു​ഴ അ​തി​രൂ​പ​ത യു​വ​ജ​ന​സം​ഗ​മം
Monday, July 28, 2025 4:53 AM IST
കൊ​ച്ചി:​ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത യു​വ​ജ​ന സം​ഗ​മം "ഇ​ലു​മി​നി​റ്റ്' എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്ട്സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​ സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്തു. സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റണി വാ​ലു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം സി​ജോ​യ് വ​ര്‍​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ടി.​ജെ.​ വി​നോ​ദ് എം​എ​ല്‍​എ, ഫാ. ​അ​നൂ​പ് ക​ള​ത്തി​ത്ത​റ, ഫാ. ​ജി​ജു ക്ലീ​റ്റ​സ് തി​യ്യാ​ടി, ഫാ.​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി, രാ​ജീ​വ് പാ​ട്രി​ക്, അ​ല​ന്‍ ടൈ​റ്റ​സ്, റോ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​നി​മാ​റ്റി​ക് ഡാ​ന്‍​സ് മ​ത്സ​ര​ത്തി​ന്‍റെ സ​മ്മാ​ന​ദാ​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. മാ​ത്യു ക​ല്ലി​ങ്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.