ദേ​ശീ​യ​പാ​ത 66: പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു
Tuesday, July 29, 2025 3:34 AM IST
പ​റ​വൂ​ർ: കു​ണ്ടും കു​ഴി​യു​മാ​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യ ദേ​ശീ​യ​പാ​ത​യി​ലെ മു​ന​മ്പം ക​വ​ല​യി​ൽ ദേ​ശീ​യ​പാ​ത പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി. ​പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു. പ​റ​വൂ​ർ പാ​ലം മു​ത​ൽ മൂ​ത്ത​കു​ന്നം വ​രെ​യു​ള്ള റോ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ട്ട് നാ​ളേ​റെ​യാ​യി.പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​താ​യ​തോ​ടെ പ​റ​വൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സു​ക​ളും കു​റ​ച്ച് ദി​വ​സം മു​ൻ​പ് മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു.